NRK REGISTRATION
pgfst

പ്രവാസി ഐഡി കാര്‍ഡ്


സവിശേഷതകള്‍
1. പ്രവാസി കേരളീയര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി 2008 ആഗസ്റ്റില്‍ ആരംഭിച്ചു.
2. അപകടമരണം/സ്ഥിരമായ/പൂര്‍ണമായ/ഭാഗീകമായ വൈകല്യം എന്നിവയ്ക്ക് രണ്ടുലക്ഷം (പരമാവധി) രൂപവരെയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം
3. കാര്‍ഡിന്‍റെ കാലാവധി മൂന്നുവര്‍ഷമായിരിക്കും.
4. രജിസ്ട്രേഷന്‍ ഫീ - ഒരു വ്യക്തിക്ക് 300 രൂപ

അര്‍ഹത
5. കുറഞ്ഞത് ആറുമാസത്തേതെങ്കിലും സാധുതയുള്ള വിസ, പാസ്പോര്‍ട്ട് എന്നിവയോടെ വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുന്നതോ ആയ പ്രവാസി മലയാളി.
6. 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
6. പാസ്പോര്‍ട്ട്, വിസ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസക്തമായ പേജുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം.


പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍
1. ചുവടെ കൊടുത്തിരിക്കുന്ന REGISTER ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകര്‍ തങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ നല്‍കേണ്ടതാണ്.
2. അപേക്ഷകർ തങ്ങളുടെ login വിവരങ്ങൾ ഭദ്രമായി സൂക്ഷിക്കേണ്ടതാണ് (രജിസ്റ്റർ ചെയ്യപ്പെടുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവയിലേക്ക് ലോഗിൻ വിവരങ്ങൾ മെസ്സേജ് ചെയ്യപ്പെടുന്നുണ്ട്)
3. പ്രാഥമിക വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പോര്‍ട്ടലില്‍ login ചെയ്ത് വിശദവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.
4. പ്രവാസി ഐഡി കാര്‍ഡിന് നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിതതുക(300രൂപ) ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതുണ്ട്
2. അപേക്ഷകന്‍റെ ഫോട്ടോയും, ഒപ്പും മറ്റു ബന്ധപ്പെട്ട രേഖകളും നിര്‍ബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]
2. അപേക്ഷകന്‍റെ ഒപ്പ് [in .JPG format]
3. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]
4. ഇന്ത്യക്ക് പുറത്ത്‌ താമസിക്കുന്നതായി / ജോലി ചെയ്‌തുവരുന്നതായി തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് / സെക്രട്ടറി / ഒരു ഗസറ്റഡ് ഓഫീസർ / നിയമ സഭാംഗം / പാർലമെന്‍റ് അംഗം / നോർക്ക റൂട്സ് അംഗീകൃത അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് /സെക്രട്ടറി ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം

[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]